മലപ്പുറം: താനൂരില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. കേസ് സിബിഐയ്ക്ക് വിടാനുള്ള നടപടിക്ക് പിന്നാലെയാണ് ഈ നീക്കം. ഇക്കാര്യം സൂചിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘം തിരൂർ കോടതി മുമ്പാകെ സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ ആരുടെയൊക്കെ പേരുകൾ ചേർക്കണമെന്ന് ക്രൈംബ്രാഞ്ച് പിന്നീട് തീരുമാനിക്കും.
ജൂലൈ 31-ന് പുലര്‍ച്ചെ 1.45-ഓടെയാണ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് താനൂര്‍ പോലീസ് മറ്റു നാലുപേര്‍ക്കൊപ്പം ദേവധാര്‍ പാലത്തിന് സമീപത്ത് നിന്നും ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. 18 ഗ്രാം എംഡിഎംഎ സംഘത്തില്‍ നിന്നും പിടിച്ചെടുത്തുവെന്നും സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്.

എന്നാല്‍, ജിഫ്രി ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുന്നത് ജൂലൈ 30-ന് വൈകുന്നേരം 3:30- നാണെന്നും ഇവരെ താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത് രാത്രി 1:45ന് ആണെന്നും അതുവരെ പോലീസ് ക്വട്ടേഴ്സില്‍ പാര്‍പ്പിച്ച് മര്‍ദിച്ചെന്നും ആരോപണം ഉയർന്നിരുന്നു.
തുടർന്ന് സ്റ്റേഷനിൽ വച്ച് ജിഫ്രിക്ക് ക്രൂരമായി മര്‍ദനമേറ്റതായി ആണ് സൂചന. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















