ചെന്നൈ: രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കുന്നതിനെതിരെ തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെ. ക്രിമിനല്‍ നിയമങ്ങള്‍ അപ്പാടെ പൊളിച്ചെഴുതുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് ചെന്നെയിൽ തിരികെ എത്തിയ ഡിഎംകെയുടെ എംപി വിത്സനാണു ഹിന്ദി പേരുകൾക്ക് എതിരെ രൂക്ഷവിമർശനം ഉയർത്തിയത്.
1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമം, 1898ലെ ക്രിമിനല്‍ നടപടി ക്രമം (ഭേദഗതി 1972), 1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ കാതലായ നിയമത്തിന് പകരം ‘ഭാരതീയ ന്യായസംഹിത’ ബില്‍ 2023’ഉം 1973ലെ ക്രിമിനല്‍ നടപടി ക്രമത്തിന് പകരം ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ ബില്‍2023’ഉം 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ‘ഭാരതീയ സാക്ഷ്യ’ ബില്‍2023’ഉം ആണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പുതിയ മൂന്നു ബില്ലുകൾക്കു ഹിന്ദി പേരുകൾ നൽകി രാജ്യത്തുടനീളം ഹിന്ദി നിർബന്ധിതമാക്കുന്നതിനെ ഡിഎംകെ എംപി വിൽസൻ കുറ്റപ്പെടുത്തി. ‘‘പുതിയ മൂന്നു ബില്ലുകളുടെയും പേരുകൾ ഇംഗ്ലിഷിലേക്കു മാറ്റണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്. നിർബന്ധിത ഹിന്ദി നടപ്പിലാക്കരുത്. അത് അടിച്ചേൽപ്പിക്കുന്നതു ഭരണഘടനാവിരുദ്ധമാണ്.
രാജ്യത്ത് നിരവധി ഭാഷകളുണ്ട്, ഇംഗ്ലിഷ് പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന ഭാഷയാണ്. മൂന്നു ബില്ലുകളും ഹിന്ദിയിലാണ്. ഏതു ബില്ലാണിതെന്ന് ആളുകൾക്ക് മനസ്സിലാവില്ല. ആ പേരുകൾ ഉച്ചരിക്കാനും പ്രയാസമാണ്. രാജ്യത്ത് മുഴുവനും ഹിന്ദി നിർബന്ധിതമാക്കാനും ഇതു വഴിവയ്‌ക്കും.’’– എംപി വിശദീകരിച്ചു. നിയമങ്ങളുടെ തലക്കെട്ടുകൾ ഹിന്ദിയിലാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും എംപി വ്യക്തമാക്കി.
ഇന്ത്യയില്‍ വ്യത്യസ്ത ഭാഷകള്‍ ഉള്ളതിനാല്‍ ഇംഗ്ലീഷ് ഒരു പൊതു ഭാഷയാണ്. മൂന്ന് ബില്ലുകളും ഹിന്ദിയിലാണ്, അതിനാല്‍ ഇത് ഏത് ബില്ലാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നില്ല. ആ പേരുകള്‍ ഉച്ചരിക്കാന്‍ പ്രയാസമാണ്. ഇത് ഇന്ത്യയിലുടനീളം ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















