ആലപ്പുഴ: പുന്നമടക്കാലയലിന്റെ ഓളങ്ങളില്‍ നിന്ന് വാനോളം ഉയരുന്ന വള്ളംകളി ആവേശത്തിന് മാറ്റുകൂട്ടാന്‍ തെങ്ങോളം ഉയരത്തില്‍ സീറ്റുറപ്പിച്ച് കാണികളും. കാലയോരത്തെ തെങ്ങിന്‍ മുകളില്‍ കസേരയിട്ടിരുന്ന് വള്ളംകളി ആസ്വദിക്കാന്‍ അവസരമൊരുക്കിയത് ഫെവികോൾ നിർമാതാക്കളായ പിഡിലൈറ്റിന്റെ ഉപസ്ഥാപനമായ അരല്‍ഡൈറ്റാണ്. തെങ്ങിൻ മുകളിൽ ഉറപ്പിച്ച കസേര ഒരുക്കിയാണ് കാണികൾക്ക് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളൊടെയും വള്ളംകളിയുടെ വേറിട്ട ആകാശക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.
കായലോരത്തെ ആള്‍ത്തിരക്കില്‍ ഒറ്റ നോട്ടത്തില്‍ മാത്രം കണ്ണില്‍പ്പെടുന്ന ആവേശം നിറഞ്ഞ മത്സര മുഹൂര്‍ത്തങ്ങള്‍ ഒരു തടസ്സവുമില്ലാതെ തെങ്ങിന്‍ മുകളിലിരുന്ന് കാണാം. ഈ കസേരയില്‍ ഇരുന്നാല്‍ വള്ളംകളി മത്സരം നടക്കുന്ന 1.7 കിലോമീറ്റര്‍ കായല്‍ ദൂരം വ്യക്തമായി കാണാമെന്നതാണ് സവിശേഷത. തെങ്ങില്‍ ശരിയായി ഉറപ്പിച്ച കേസരയില്‍ കാണികള്‍ക്ക് ധൈര്യം പകരാന്‍ സീറ്റ് ബെല്‍റ്റും ഉണ്ട്. ഈ വേറിട്ട കാഴ്ചാ സൗകര്യത്തിനൊപ്പം വള്ളംകളി ആസ്വദിക്കാനെത്തിയ കാണികള്‍ക്ക് അരല്‍ഡൈറ്റ് ഭക്ഷണവും പാനീയങ്ങളു വിതരണം ചെയ്തു.
Also read :ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന്‍ മരിച്ചു
“അസാധ്യ ഉറപ്പിനും ബന്ധത്തിനും പേരുകേട്ട ബ്രാൻഡാണ് അരൽഡൈറ്റ്. വളരെ പ്രശസ്തമായ ഈ വള്ളംകളിയോടനുബന്ധിച്ചും ഞങ്ങളുടെ പ്രധാന സവിശേഷതയായ ഉറപ്പിനെ പ്രതിഫലിപ്പിക്കുന്ന, ഉപഭോക്താക്കളിൽ സ്വാധീനം ചെലുത്തുന്ന ഒരു കാഴ്ചാനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. ഇത് കേരളത്തിൽ ഞങ്ങളുടെ ജനസ്വീകാര്യത കൂട്ടാൻ സഹായിക്കും,” അരൽഡൈറ്റ് പ്രസിഡന്റ് പുനിത് മെഹ്റ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















