ഇസ്ലാമാബാദ്: പാർലമെന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നത് വരെ പാക്കിസ്ഥാനെ നയിക്കാനായി അൻവാർ ഉൾ ഹഖ് കാകറിനെ കാവൽ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, പ്രതിപക്ഷ നേതാവ് രാജ റിയാസ് എന്നിവർ ചേർന്നാണ് കാകറിനെ കാവൽ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തത്. കാകറിന്റെ നിയമനത്തിന് അംഗീകാരം തേടിയുള്ള കത്ത് പ്രസിഡന്റിന് നൽകിയതായി ഇരുവരും അറിയിച്ചു.
അതേസമയം, നിര്‍ദേശം പ്രസിഡന്റ് ആരിഫ് അല്‍വി അംഗീകരിച്ചതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ബലൂചിസ്താന്‍ അവാമി പാര്‍ട്ടിയില്‍നിന്നുള്ള സെനറ്ററാണ് കാക്കര്‍. 2018 മുതല്‍ പാക് സെനറ്റില്‍ അംഗമാണ്. ബലൂചിസ്താന്റെ തെക്ക്- പടിഞ്ഞാറന്‍ മേഖലയില്‍നിന്നുള്ള രാഷ്ട്രീയ നേതാവാണ് ഇദ്ദേഹം. കാവല്‍ മന്ത്രിസഭയെ കാക്കര്‍ തീരുമാനിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്താന് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നിര്‍ദേശം നല്‍കിയത്. ഭരണഘടനപ്രകാരം 90 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണം.
പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനകം നടക്കുന്ന തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നിഷ്പക്ഷനായ ഒരാൾ പ്രധാനമന്ത്രിസ്ഥാനം വഹിക്കണമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം. എന്നാൽ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത മൂലം തെരഞ്ഞെടുപ്പ് ആറ് മാസം വരെ നീണ്ടുപോകാൻ സാധ്യതയുള്ളതിനാൽ കാകറിന്റെ ഭരണകാലം നീണ്ടേക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















