കോട്ടയം: അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളരിക്കൽ തോപ്പുഭാഗത്ത് പുതുപ്പറമ്പ് വീട്ടിൽ പി.കെ. രാജേഷിനെയാണ് (52) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ അമ്മയെ അസഭ്യം പറയുകയും മർദിക്കുകയും കത്രിക കൊണ്ട് ആക്രമിക്കുകയും ചെയ്തു. അമ്മയും മകനും തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ പേരിലാണ് ഇയാൾ അമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെത്തുടർന്ന് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ യു.ശ്രീജിത്ത്, എസ്.ഐ തോമസ് എബ്രഹാം, അനില്‍കുമാര്‍, സി.പി.ഒമാരായ യേശുദാസ്, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Also read :ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; കാറിനു മുകളിലേക്കു പാറക്കല്ല് വീണ് ആറു വയസ്സുകാരന് മരിച്ചു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















