ദോഹ: വേനലിന്റെ കാഠിന്യത്തിനിടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്തു. ദോഹ നഗരത്തിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അബു സമ്ര റോഡ്, അൽ ഗസ്ലാനിയ, മത്താർ അൽ ഖെയ്ർ, മികെയ്ൻസ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ പെയ്തു.
also read.. അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതിക്കായി കൂടുതല്‍ സ്ഥലങ്ങള്‍ തേടി ലാന്‍ഡ് ഡെവലപ്മെന്റ് ഏജന്‍സി
ചില ഇടങ്ങളിൽ ഇടിയും കനത്ത കാറ്റും മഴയ്ക്ക് അകമ്പടിയായി. മികെയ്ൻസിൽ മണിക്കൂറിൽ 41 നോട്ടിക്കൽ വേഗത്തിലുള്ള കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച 2 കിലോമീറ്ററോളം കുറയുമെന്ന് സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇന്നും തെക്കുവടക്കൻ മേഖലയിലെ ചില ഇടങ്ങളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം വേനലിലെ ആറാമത്തെ നക്ഷത്രമായ അൽ കിലെയ്ബിൻ എന്നറിയപ്പെടുന്ന അൽ നത്ര ഇന്നലെ രാത്രി ഉദിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
13 ദിവസം നീളുന്ന അൽ നത്ര നക്ഷത്രത്തിന്റെ കാലത്ത് പകൽ ചൂടും അന്തരീക്ഷ ഈർപ്പവും നിലവിലേതു പോലെ തുടരും. വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകും. എന്നാൽ നക്ഷത്രത്തിന്റെ കാലയളവിലെ പകുതി എത്തുമ്പോൾ സുഹെയ്ൽ നക്ഷത്രം ഉദിക്കും. ഇതോടെ സാവധാനം വേനൽ ചൂട് കുറയും.
ഈ മാസം 24നായിരിക്കും ഖത്തറിന്റെ ആകാശത്ത് സുഹെയ്ൽ നക്ഷത്രം ഉദിക്കുകയെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ.ബഷീർ മർസൂഖ് വ്യക്തമാക്കി. കാലാവസ്ഥാ പരിവർത്തനത്തിന്റെ കാലമാണിത്. സുഹെയ്ൽ നക്ഷത്രത്തിന്റെ വരവോടെ ചുട്ടുപൊള്ളുന്ന കാറ്റിന്റെയും ചൂടിന്റെയും തീവ്രത കുറയും.
വൈകുന്നേരങ്ങളിൽ വെള്ളത്തിന് തണുപ്പാകും. രാത്രിക്ക് പക്ഷേ ദൈർഘ്യം കൂടും. മഴയുമെത്തും. 52 ദിവസമാണ് സുഹെയ്ൽ നക്ഷത്രത്തിന്റെ സാന്നിധ്യം. 13 ദിവസം വീതമുള്ള 4 ഘട്ടങ്ങളിലായാണ് വിഭജിക്കപ്പെടുന്നത്. ഓരോ ഘട്ടം കഴിയുന്തോറും താപനില കുറയും. രാജ്യം പതുക്കെ വസന്തത്തിലേക്കും ശൈത്യത്തിലേക്കും മാറുന്ന കാലമാണ് പിന്നീട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം