ഡബ്ലിന്‍ : അഫോര്‍ഡബിള്‍ ഹൗസിംഗ് പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലാന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സി (എല്‍ ഡി എ) അനുയോജ്യമായ ഭൂമി തേടുന്നു.താല്‍പ്പര്യമുള്ള ഭൂഉടമകളുടെ സമ്മതപത്രമാണ് ഇതിനായി ഏജന്‍സി അന്വേഷിക്കുന്നത്. മുടങ്ങിക്കിടക്കുന്നതോ പ്രായോഗികമാകാത്തതോ ആയ ഭവന പദ്ധതികള്‍ ഡെവലപ്പര്‍മാരുമായി ചേര്‍ന്ന് വാങ്ങി പൂര്‍ത്തിയാക്കി അവ കോസ്റ്റ് റെന്റല്‍ പദ്ധതിയിലും മറ്റും ലഭ്യമാക്കുകയാണ് ഏജന്‍സി ലക്ഷ്യമിടുന്നത്.
പ്രോജക്റ്റ് തൊസൈഗിന്റെ ഭാഗമായി ആകെ 2,750 വീടുകളുടെ കരാറുകള്‍ ഏജന്‍സിയ്ക്കുണ്ട്. കൂടാതെ 2028ഓടെ 5,000 യൂണിറ്റുകള്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഏജന്‍സിയ്ക്ക് ഇതുവരെ പൊതുഭൂമിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ 3,5000ലധികം വീടുകള്‍ക്ക് നിലവില്‍ എല്‍ ഡി എയ്ക്ക് പ്ലാനിംഗ് അനുമതിയും ലഭിച്ചിട്ടുണ്ട്.
ലക്ഷ്യമിടുന്നത് 10000 വീടുകള്‍
12 സൈറ്റുകളിലായി 5,500 വീടുകളാണ് ഏജന്‍സി ഇപ്പേള്‍ ഉദ്ദേശിക്കുന്നത്.അവയില്‍ ചിലത് നിര്‍മ്മാണ ഘട്ടത്തിലാണ്.സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി വാങ്ങി വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓപ്ഷനും ഏജന്‍സിക്കുണ്ട്.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹൗസ് ബില്‍ഡര്‍മാരുമായുള്ള പങ്കാളിത്തത്തിലൂടെ 5,000 വീടുകള്‍ കൂടി അധികമായി ലഭ്യമാക്കും. അങ്ങനെ 10,000 വീടുകളാണ് ഏജന്‍സി ലക്ഷ്യമിടുന്നത്.
ഏതു ഭൂമിയും സ്വീകരിക്കും
ഇതിനായി ഭൂമി വിട്ടുതരാന്‍ തയ്യാറുള്ള ഭൂഉടമകളെയാണ് ഏജന്‍സി സ്വാഗതം ചെയ്യുന്നത്.സമീപിക്കുന്ന എല്ലാ ഭൂഉടമകളുടെയും സബ്മിഷനുകളും സ്വീകരിക്കുമെന്ന് സി ഇ ഒ ജോണ്‍ കോള്‍മാന്‍ പറഞ്ഞു.എന്നിരുന്നാലും ഡബ്ലിന്‍, കോര്‍ക്ക്, ലിമെറിക്ക്, ഗോള്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ വന്‍കിട സൈറ്റുകള്‍ക്കാകും വലിയ പ്രാധാന്യം നല്‍കുക.
കുറഞ്ഞത് 200 വീടുകള്‍ക്കെങ്കിലും പ്ലാനിംഗ് അനുമതിയുള്ള, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിക്ക് സമീപമുള്ള സൈറ്റുകള്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും.ഗതാഗത ലിങ്കുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, നിര്‍മ്മാണ ചെലവ് തുടങ്ങിയ മാനദണ്ഡങ്ങളനുസരിച്ചും സൈറ്റുകളെ വിലയിരുത്തും.പദ്ധതി സംബന്ധിച്ച എല്ലാ വിവരങ്ങളും ഏജന്‍സിയുടെ വെബ്സൈറ്റില്‍ ലഭ്യമാകും.
സര്‍ക്കാര്‍ ഭൂമിയില്‍ അഫോര്‍ഡബിള്‍ ഭവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 2018ലാണ് ഏജന്‍സി സ്ഥാപിച്ചത്.1.25 ബില്യണ്‍ യൂറോയാണ് ഏജന്‍സിയുടെ ബജറ്റ്.1.25 ബില്യണ്‍ യൂറോ കടമെടുക്കാനുള്ള പ്രൊവിഷനുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടന്നുവരികയാണെന്ന് ഏജന്‍സി സി ഇ ഒ ജോണ്‍ കോള്‍മാന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം