തിരുവനന്തപുരം: പുതുപ്പള്ളിയിലെ ബി.ജെ.പി സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. പുതുപ്പള്ളിയിൽ സ്ഥാനാർഥിയാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘പാർട്ടി പറയുന്ന കാര്യങ്ങൾ, പാർട്ടി പറയുന്ന ചുമതലകൾ ഞാൻ ചെയ്യുന്നു. സ്റ്റേറ്റ് കമ്മിറ്റിയുടെ യോഗം ശനിയാഴ്ച ചേരുന്നുണ്ട്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യും. പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങും’- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വ്യക്തികൾ തമ്മിലുള്ള മല്ലയുദ്ധമായിട്ടല്ല തിരഞ്ഞെടുപ്പിനെ സിപിഎം കാണുന്നത്. വ്യക്തി പരമായ വിലയിരുത്തലുകൾക്കോ വിശകലനങ്ങൾക്കോ സ്ഥാനാർഥി നിർണയത്തിൽ സ്ഥാനമില്ലെന്ന് ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെയാണ് പ്രതികരണവുമായി ജെയ്ക് എത്തിയത്.
തിരഞ്ഞെടുപ്പിൽ ഏറ്റ് മുട്ടുന്നത് ആശയങ്ങളാണ്. അതിൽ ജനങ്ങൾ അവർക്ക് ഹിതകരമായത് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പിൽ ആലങ്കാരികമായി മുന്നോട്ട് വയ്ക്കുന്ന അവകാശവാദങ്ങളില്ലെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ 2016ന് ശേഷം എൽഡിഎഫിന് വ്യക്തമായ രാഷ്ട്രയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും ജെയ്ക് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം