ഡൽഹി: ‘ഇൻഡ്യ’ എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്നു പ്രതിപക്ഷ പാർട്ടികളെ തടയണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹരജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

തെരെഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമെന്നും കോടതി അറിയിച്ചു. തുടർന്ന് ഹരജിക്കാരൻ ഹരജി പിൻവലിച്ചു. നേരത്തെ സാമാനമായ ഹരജിയിൽ ഡൽഹി ഹൈക്കോടതി പ്രതിപക്ഷ പാർട്ടികൾക്ക് നോട്ടീസ് അയച്ചിരുന്നു. അഡ്വ. വൈഭവ് സിങ്ങാണ് ഹൈക്കോടതിയിൽ ആവശ്യം ഉന്നയിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ബംഗളൂരുവില്‍ നടന്ന യോഗത്തിലാണ് ഇന്‍ഡ്യ (ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സഖ്യത്തിന് നല്‍കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















