കോട്ടയം: പുതുപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് 17 ന് നാമനിർദേശ പത്രിക നൽകും. പുതുപ്പള്ളിയിൽ രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൺവെഷൻ ഉദ്ഘാടനം ചെയ്യും. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിനെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രചരണ രീതികളും എന്തൊക്കെ കാര്യങ്ങൾ പ്രചരണത്തിൽ ചർച്ച ചെയ്യണമെന്നുളള വിഷയങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് നടത്തിയ യോഗത്തിൽ ചർച്ച ചെയ്തു.
സാധാരണയായി ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്ക് മുഖ്യമന്ത്രി അവസാന ഘട്ടത്തിലാണ് എത്താറുളളത്. എന്നാൽ പുതുപ്പളളിയിൽ വ്യത്യസ്തമായ രീതിയാണ് എൽ.ഡി.എഫ് എടുത്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായി മുഖ്യമന്ത്രി പ്രചാരണത്തിനെത്തും. എട്ട് പഞ്ചായത്തുകളിലും രണ്ടു ഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിൽ പങ്കെടുക്കും.

പുതുപ്പള്ളിയിൽ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. സർക്കാരിന്റെ വിലയിരുത്തൽ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയിൽ കണ്ടത് പുതുപ്പള്ളിയിലും ആവർത്തിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘പ്രധാനപ്പെട്ട ആളുകളെ പോയി കാണുന്നുണ്ട്. ചർച്ചകളും യോഗങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. അപ്പയുടെ മരണാനന്തര ചടങ്ങുകൾ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രചാരണം ചെറിയ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പ പ്രവർത്തിച്ചത് പാർട്ടിക്ക് വേണ്ടിയാണ്. അത് നിർവഹിക്കാൻ എനിക്കും കടമയുണ്ട്’- ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
സെപ്റ്റംബർ 5നാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പിന്നാലെ എട്ടാം തീയതി വോട്ടെണ്ണലും നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















