ന്യൂഡൽഹി: ഡൽഹിയിലെ ലേഡി ഹാർഡിന്ജ് മെഡിക്കൽ കോളജിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
“എസിയിൽ നിന്ന് തീ പടർന്ന് മുറിയിലെ കസേരകളിലേക്കും മേശകളിലേക്കും പടർന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,” ഡൽഹി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു.

മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ ഒന്നാം നിലയിൽ വൈകിട്ട് നാലിനാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ കുതിച്ചെത്തി തീ പൂർണമായും അണച്ചതായും പ്രദേശം സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















