കൊച്ചി: സിനിമാ രംഗത്തുള്ളതുപോലെ സീരിയൽ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാൻ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി. നടിമാരും സാങ്കേതിക പ്രവർത്തകരുമടക്കമുള്ള സീരിയൽ രംഗത്തെ വനിതകൾക്കു നിർഭയമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സതീദേവി പറഞ്ഞു. കൊച്ചിയിൽ വനിതാ കമ്മിഷന്റെ സ്ഥിരം കൗൺസലിങ് കേന്ദ്രം സ്ഥാപിക്കുമെനന്ും അവർ അറിയിച്ചു.
തിരുവനന്തപുരം കഴിഞ്ഞാൽ വനിതാ കമ്മിഷനു ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത് എറണാകുളം ജില്ലയിൽ നിന്നാണെന്ന് സതീദേവി പറഞ്ഞു. തൊഴിലിടങ്ങളിൽ വനിതകൾക്കായുള്ള പരാതി പരിഹാര സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം സംബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.
Also read : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്: ആദ്യഫലങ്ങൾ യുഡിഎഫിന് അനുകൂലം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















