ഇക്വഡോറിൽ പ്രസിഡന്റ് സ്ഥാനാർഥിയും അഴിമതിവിരുദ്ധ പോരാളിയുമായ ഫെർണാണ്ടോ വീയാവിസെൻസ്യോ (59) വെടിയേറ്റു മരിച്ചു. തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചശേഷം കാറിലേക്കു കയറുമ്പോഴാണു തലയ്ക്കു വെടിയേറ്റത്. ഇതിന്റെ വിഡിയോ പുറത്തുവന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ കൊലയാളിയെന്നു കരുതുന്ന യുവാവും കൊല്ലപ്പെട്ടു. 8 പേർക്കു പരുക്കേറ്റു. രാജ്യത്തു 2 മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.20നു നടക്കുന്ന തിരഞ്ഞെടുപ്പിൽ മാറ്റമില്ല.
തനിക്കു വധഭീഷണികളുണ്ടെന്നു വീയാവിസെൻസ്യോ പറഞ്ഞിരുന്നു. മുൻമാധ്യമപ്രവർത്തകനാണ്. റാഫേൽ കോറിയയുടെ ഭരണകാലത്തെ (2007–2017) അഴിമതികളും ഭരണത്തിലുള്ളവരുടെ അധോലോകബന്ധങ്ങളും പുറത്തുകൊണ്ടുവന്നു.
Also read;പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും
ഇടതുപക്ഷ സഖ്യം പ്രതിപക്ഷത്തുള്ള ഇക്വഡോറിൽ 2021ൽ അധികാരത്തിലെത്തിയ ഗിയർമോ ലാസോയ്ക്കെതിരെ അഴിമതിയാരോപണവും തുടർന്ന് ഇംപീച്മെന്റ് നീക്കവുമുണ്ടായതോടെയാണു കഴിഞ്ഞ മേയിൽ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 8 പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിൽഡ് ഇക്വഡോർ മൂവ്മെന്റ് സ്ഥാനാർഥിയായാണു മത്സരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
.
















