അമരാവതി: ആന്ധ്രാപ്രദേശില്‍ ഗര്‍ഭിണിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം തടവ്. പ്രതികളായ പി വിജയ കൃഷ്ണ, പി നിഖില്‍ എന്നിവരെയാണ് ഗുണ്ടൂര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചത്.
2022 ന് ബപട്‌ല ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയും ഭര്‍ത്താവും 3 കുട്ടികളും അടങ്ങുന്ന കുടുംബം 2022 ഏപ്രില്‍ 30ന് അര്‍ദ്ധരാത്രി 11.30 ഓടെ ആന്ധ്രാ പ്രദേശിലെ റെപ്പല്ലി റെയില്‍വേ സ്റ്റേഷനില്‍ എത്തി. ട്രെയിൻ എത്താൻ കൂടുതല്‍ സമയം ഉള്ളതിനാല്‍ ഇവര്‍ പ്ലാറ്റ്ഫോമില്‍ തന്നെ കിടന്നുറങ്ങി. എന്നാല്‍ പിറ്റേദിവസം പുലര്‍ച്ചെ പ്രതികള്‍ ഉറങ്ങിക്കിടക്കുന്ന ഇവരെ വിളിച്ചുണര്‍ത്തുകയും യുവതിയുടെ ഭര്‍ത്താവുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന പണം കൈക്കലാക്കിയ ശേഷം ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി യുവതിയെ പ്ലാറ്റ്ഫോമിന് അരികിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതിനിടെ യുവതിയുടെ ഭര്‍ത്താവ് റേപ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് സംഭവസ്ഥലത്ത് എത്തുമ്ബോഴേക്കും പ്രതികള്‍ സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ അന്നുതന്നെ പ്രതികളെ പിടികൂടാൻ പോലീസ് സാധിച്ചു. കൂടാതെ സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പ്രതികള്‍ക്ക് ലഭിക്കാവുന്നതില്‍ പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് കേസിന് മേല്‍നോട്ടം വഹിച്ച ബപട്‌ല പോലീസ് സൂപ്രണ്ട് വകുല്‍ ജിൻഡാല്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















