കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ സ്റ്റേ കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് കിനാശേരി സ്വദേശി ഷഹബാസ് നൽകിയ പരാതിയെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.
യൂത്ത് കോൺഗ്രസിൽ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന വാദം നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചതോടെ ഹർജിക്കാരൻ പിൻവാങ്ങുകയായിരുന്നു.

കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാർഥി ഷഹബാസാണ് കോടതിയെ സമീപിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്‌റ്റേ ചെയ്‌തിരുന്നു.
യൂത്ത് കോൺഗ്രസിൽ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തെരഞ്ഞെടുപ്പ് താത്കാലികമായി സ്‌റ്റേ ചെയ്‌ത കോടതി വിഷയത്തിൽ വിശദമായ വാദം കേട്ടതിന് പിന്നാലെയാണ് സ്‌റ്റേ നീക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















