ന്യൂഡൽഹി: സഭയിൽ അപമര്യാദയോടെ പെരുമാറിയെന്ന കാരണത്തിൽ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ചതും മറ്റ് മന്ത്രിമാരെ ശല്യപ്പെടുത്തിയതുമാണ് ചൗധരിക്കെതിരെയുള്ള കുറ്റങ്ങൾ. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സസ്പെൻഷൻ പ്രമേയം അവതരിപ്പിച്ചത്.
ആദ്യമായാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ സസ്‌പെൻഡ് ചെയ്യുന്നത്. അധീർരഞ്ജൻ ചൗധരിയുടെ പരാമർശങ്ങൾ പ്രിവിലേജ് കമ്മിറ്റി പരിശോധിക്കും. പ്രിവിലേജ് കമ്മിറ്റി അന്വേഷണം പൂർത്തിയാകുന്നത് വരെയായിരിക്കും സസ്‌പെൻഷൻ.

മഹാഭാരതത്തിലെ ധൃതരാഷ്ട്രർ അന്ധനായിരുന്നത് കൊണ്ടാണ് ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തിയത് അന്ന് ഹസ്തിനിപുരത്ത് ആണെങ്കിൽ, ഇന്ന് മണിപ്പൂരിലാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നതെന്ന് അധീർരഞ്ജൻ ചൗധരി വിമര്‍ശിച്ചിരുന്നു. രാജാവ് അന്ധനാണെന്നു അധീർ പറഞ്ഞു തുടങ്ങിയപ്പോൾ ഭരണ പക്ഷം ബഹളം തുടങ്ങി. പ്രധാനമന്ത്രിയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അമിത് ഷാ അടക്കമുള്ള മന്ത്രിമാർ രംഗത്ത് വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















