ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്യം ടോഗോറാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കലാവതി എന്ന വിധവയായ സ്ത്രീയുമായി ബന്ധപ്പെട്ട് അമിത് ഷാ നടത്തിയ പരാമര്‍ശത്തിലാണ് നോട്ടീസ്.
രാഹുല്‍ഗാന്ധി സന്ദർശിച്ച കലാവതിയെന്ന സ്ത്രീക്ക് വീടും റേഷനും വൈദ്യുതിയും നല്‍കിയത് മോദി സർക്കാരാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോദി സർക്കാർ പറയുന്നത് തെറ്റാണെന്നും രാഹുല്‍ഗാന്ധിയാണ് തങ്ങളെ സഹായിച്ചതെന്നും കലാവതി വെളിപ്പെടുത്തുന്ന വിഡീയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് അമിത് ഷായ്ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. കലാവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ 2008ലാണ് രാഹുല്‍ ഗാന്ധി കലാവതിയെ സന്ദര്‍ശിച്ചത്.
സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാതെ അമിത് ഷാ പാര്‍ലമെന്ററി പ്രത്യേകാവകാശം ലംഘിച്ചുവെന്ന് മാണിക്യം ടാഗോര്‍ നോട്ടീസില്‍ ആരോപിച്ചു. കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു സൗകര്യങ്ങളും മോദി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് കലാവതി വ്യക്തമാക്കിയിട്ടുണ്ടെന്നും ടോഗോര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















