തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി ബി ജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകള്‍ മാത്രമല്ല കരിമണല്‍ കടത്ത് കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിതെന്നും കോണ്‍ഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ഒരു ചോദ്യം പോലും പ്രതിപക്ഷം ഉയര്‍ത്തിയില്ല. നാണം കെട്ട പ്രതിപക്ഷമാണ് കേരളത്തിലേത്. ജനങ്ങള്‍ വി.ഡി സതീശനെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി പ്രതിപക്ഷത്തിന്റേതാണ്. പ്രതിപക്ഷ നേതാവിന്റെ പട്ടം അഴിച്ച് വച്ച് തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുന്നതാണ് നല്ലത്. ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ പരിഹസിക്കുന്നു. എപ്പോഴും പിണറായി വീഴുമ്പോള്‍ സതീശന്‍ ഒരു കൈ സഹായം നല്‍കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പിണറായി വിജയന്റെ മകള്‍ നേരിട്ട് കൈപ്പടി വാങ്ങിയത് പ്രതിപക്ഷ നേതാവ് മറച്ചു വെക്കുന്നു. മാസപ്പടിയെ ഇവര്‍ പറയുന്നത് കണ്‍സള്‍ട്ടിംഗ് ഫീസ് എന്നാണ്. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയതും കണ്‍സള്‍ട്ടന്‍സി ഫീസ് ആണോയെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രിമാരുടെ മക്കള്‍ക്ക് കണ്‍സള്‍ട്ടന്‍സി സര്‍വീസുണ്ട് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു, ഏത് കേന്ദ്രമന്ത്രിമാരുടെ മക്കള്‍ക്കാണ് കണ്‍സള്‍ട്ടന്‍സി സര്‍വീസുള്ളതെന്ന് ജയരാജന്‍ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Also read : ഫ്ലയിങ് കിസ് വിവാദം: സ്മൃതി ഇറാനിക്കെതിരെ സ്വാതി മാലിവാൾ
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















