ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ. 32 പവന്റെ സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്. ഇതിന് 14 ലക്ഷത്തിലേറെ രൂപ വിലവരും. കോയമ്പത്തൂരിലെ സംരംഭകനായ ശിവജ്ഞാനമാണ് കിരീടം രൂപകൽപന ചെയ്തത്. കിരീടത്തിനുള്ള അളവും മറ്റും നേരത്തെ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയിരുന്നു.
Also read : ഫ്ലയിങ് കിസ് വിവാദം: സ്മൃതി ഇറാനിക്കെതിരെ സ്വാതി മാലിവാൾ
വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ ഉച്ചയോടെയാണ് ക്ഷേത്രദര്‍ശനം നടത്തിയത്. സ്വര്‍ണക്കിരീടത്തിന് പുറമെ ചെറിയ ചന്ദന കഷണങ്ങള്‍ അരക്കാനുള്ള യന്ത്രവും ദുർഗ ക്ഷേത്രത്തിന് സമർപ്പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയിലധികം വിലയുള്ളതാണിത്. മുമ്പ് പലതവണ ദുർഗ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















