തമിഴകത്തിന് എന്നും ആവേശമാണ് അജിത്ത്. വിഡാമുയര്‍ച്ചി’യാണ് അജിത്ത് നായകനാകുന്ന പുതിയ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്നത്.’വിടാമുയര്‍ച്ചി’യുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.
പൂനെ, ഹൈദരാബാദ്, ചെന്നൈ, അബുദാബി എന്നിവിടങ്ങളിലാകും ചീത്രീകരണം നടക്കുക. അജിത് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രീകരണം ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല.
https://www.youtube.com/watch?v=LEo86PnhFes
പിന്നാലെയാണ് ചിത്രീകരണത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്. അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല.
read more ‘ഫ്ലയിങ് കിസ്’ ആരോപണത്തില്‍ സ്മൃതി ഇറാനിയെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്
ചിത്രം അടുത്തവര്‍ഷം റിലീസ് ചെയ്യാനാണ് നീക്കം.ആക്ഷന്‍ കിംഗ് അര്‍ജുനും, അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തൃഷയാണ് ചിത്രത്തിലെ നായിക. ഇരുവരും ജോഡികളായെത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















