ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമായ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി.
വിവിധ മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി ഡൽഹി പൊലീസ്.
https://www.youtube.com/watch?v=LEo86PnhFes
രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ ആണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഡൽഹി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ട്.
Also read : എഐ ക്യാമറ അഴിമതി; പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് രാജ്ഘട്ട്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സെക്ഷൻ 144 ഏർപ്പെടുത്തിയതായി ഡൽഹി പൊലീസിന്റെ സെൻട്രൽ ഡിസ്ട്രിക്ട് ഡിസിപി ട്വീറ്റ് ചെയ്തു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















