കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ട്രെയലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒരുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച് ആശംസ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍.
വളരെ മനോഹരമായ ട്രെയിലറാണ് ഇതെന്നും അഭിനന്ദനങ്ങള്‍ എന്നും ഷാരൂഖ് എക്‌സ് പോസ്റ്റില്‍ പറയുന്നു. സിനിമയ്ക്കായി കാത്തിരിക്കുന്നു എന്ന് പറയുന്ന ഷാരൂഖ് വലിയ വിജയത്തിന് വേണ്ടി ദുല്‍ഖറിനെയും അണിയറക്കാരെയും ആശംസിക്കുന്നതായി ഷാരൂഖ് പറയുന്നു. ഈ എക്‌സ് പോസ്റ്റിന് നന്ദി അറിയിച്ച് ദുല്‍ഖര്‍ മറുപടി അറിയിച്ചിട്ടുണ്ട്. എന്നും നിങ്ങളുടെ ഫാന്‍ബോയി ആണെന്നും ഈ നിമിഷം ഏറെ വിലപ്പെട്ടതാണെന്നും ദുല്‍ഖര്‍ മറുപടിയില്‍ പറയുന്നു.
Congratulations on the impressive #KOKTrailer , @dulQuer ! Looking forward to the movie. Big hug to you and wishing the entire team a big success!https://t.co/dcecymQhvV#KingOfKotha @dulQuer @AishuL_ @actorshabeer @Prasanna_actor #AbhilashJoshiy @NimishRavi @JxBe…
— Shah Rukh Khan (@iamsrk) August 10, 2023
അഭിലാഷ് എന്‍ ചന്ദ്രനാണ് തിരക്കഥ. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. പ്രധാന ലൊക്കേഷന്‍ കരൈക്കുടി ആണ്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്‌മാനുമാണ് സംഗീതം ഒരുക്കുന്നത്.
Also read :വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് പിണറായി സര്‍ക്കാര്‍
മേക്കപ്പ് റോണെക്‌സ് സേവ്യര്‍ ആണ്. സംഘട്ടനം രാജശേഖര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരുമാണ് മറ്റ് പ്രവര്‍ത്തകര്‍. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക് സോണി മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















