ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജയിലർ ഇന്ന് തിയറ്ററുകളിൽ എത്തും. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമിക്കുന്നത്. മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ജയിലറിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും പാട്ടുകളും ട്രെയിലറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തിന്റെ പക്കാ മാസ് ആക്ഷൻ ത്രില്ലർ ആകും ചിത്രമെന്നാണ് ഇവയിൽ നിന്നും ലഭിച്ച സൂചന. അണ്ണാത്തെയ്ക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രം കൂടിയാണ് ഇത്. അതായത് രണ്ട് വർഷങ്ങൾക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രം. അതുകൊണ്ട് തന്നെ ചിത്രത്തിനായി വലിയ പ്രതീക്ഷയാണ് ആരാധകരും സിനിമാസ്വാദകരും വച്ചു പുലർത്തുന്നത്.
രണ്ട് ദിവസം മുൻപ് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിനും വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെ 612,000 ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്നാണ് വിവരം. ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം മുൻകൂർ ബുക്കിംഗിൽ മാത്രം ഇന്ത്യയൊട്ടാകെ 12.83 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















