തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാർ ഉൾപ്പെടെ യു.എൻ.എയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും പണിമുടക്കും. നഴ്‌സസിനെ ആക്രമിച്ചെന്ന പരാതിയിൽ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ.അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തിലെ ജീവനക്കാർ ഉൾപ്പടെ പണിമുടക്കും.

വിഷയത്തിൽ ഒരാഴ്ച്ച മുൻപ് കളക്ടറുമായി യുഎൻഎ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ച നടത്തി ഒരാഴ്ച്ച കഴിഞ്ഞിട്ടും കളക്ടർ നൽകിയ ഉറപ്പുകൾ പാലിക്കാതെ വന്നതോടെയാണ് യുഎൻ.എ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്.
Also read:മണിപ്പൂര്‍: ‘ഇന്ത്യ’യുടെ അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















