കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി ഹൈക്കോടതി തള്ളി. കേസ് ഫുൾബെഞ്ചിന് വിട്ട ഉത്തരവിൽ ഇടപെടാൻ ആവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. എല്ലാ പാർട്ടികൾക്കും ലോകായുക്തക്ക് മുന്നിൽ വാദങ്ങൾ അവതരിപ്പിക്കാൻ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.

കേസ് ഫുൾ ബെഞ്ചിന് വിട്ടതിനെതിരെയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. എല്ലാ കക്ഷികൾക്കും ലോകായുക്തയ്ക്ക് മുന്നിൽ വാദം അവതരിപ്പിക്കാൻ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് പണം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയാണ് പരാതി. പരാതി വിശദമായി പരിഗണിക്കാൻ ഫുൾ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















