കോട്ടയം: തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍ വാസവന്‍. ചരിത്രം അതാണ്. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ട്. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12-ന് കോട്ടയത്ത് പ്രഖ്യാപിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം. ഉത്സവകാലം പരിശോധിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. ജൂലായ് ഒന്നിനുശേഷം പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.

സെപ്റ്റംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. കോട്ടയം ജില്ലയില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 10-ാം തീയതി വിജ്ഞാപനം പുറപ്പെടുവിക്കും. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 21-ാം തീയതിയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.
ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് സജീവ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഉപതിരഞ്ഞെടുപ്പ് തീയതി വന്ന് മൂന്ന് മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഇത്തവണ ചരിത്രം സൃഷ്ടിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചയുടൻ ചാണ്ടി ഉമ്മൻ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















