ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ലക്ഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളോ പാര്‍ലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ലെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ അമിത് ഷാ വ്യക്തമാക്കി. അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിൻ്റെ മനോനിലയാണ് പുറത്തെത്തിച്ചതെന്നും അധികാരം ഉറപ്പിക്കുക എന്നതും അഴിമതിയും മാത്രമാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിച്ചു.
‘‘ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമാണ്. മോദി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ്. മോദി കൊണ്ടുവന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നാഴികക്കല്ലായ 50 തീരുമാനങ്ങളെടുക്കാൻ മോദി സർക്കാരിനായി. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദി.

‘‘ജനങ്ങൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാണ്. കള്ളങ്ങൾ കുത്തിനിറച്ചതാണ് അവിശ്വാസ പ്രമേയം. അവിശ്വാസ പ്രമേയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. പ്രതിപക്ഷം യഥാർഥ പ്രശ്നങ്ങളല്ല ഉയർത്തുന്നത്. അഴിമതിയും കുടുംബ വാഴ്ചയും ഇന്ത്യ വിടണം. യുപിഎയുടെ ചരിത്രം അഴിമതിയുടേതാണ്’’– അമിത് ഷാ പറഞ്ഞു.
മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. മണിപ്പുരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. മണിപ്പുർ ഇപ്പോൾ രണ്ടായിരിക്കുന്നു. മണിപ്പുരിലുള്ളവരുമായി സംസാരിക്കാൻ പ്രധാനമന്ത്രി തയാറാകുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















