ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന്‍ മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. രാവണന്റെ അഹങ്കാരം ലങ്കയെ ചാമ്പലാക്കി. മോദിയുടെ അഹങ്കാരം രാജ്യത്തെ അഗ്നിയ്ക്ക് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
രാവണനെ യഥാര്‍ത്ഥത്തില്‍ കൊന്നത് രാമനല്ലെന്നും അദ്ദേഹത്തിന്റെ അഹങ്കാരമാണ് രാവണനെ കൊലചെയ്തതെന്നും ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ രാവണന്റേത് പോലുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും മാറ്റിവയ്ക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമർശിച്ചു. രാഹുലിന്‍റെ പ്രസംഗം പലപ്പോഴും ഭരണപക്ഷ എംപിമാരുടെ ബഹളത്തിൽ മുങ്ങി. ബിജെപി രാജ്യസ്നേഹികളല്ല, രാജ്യദ്യോഹികളാണെന്ന് രാഹുല്‍ പാര്‍ലമെന്‍റില്‍ വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ മോദി തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഹിന്ദുസ്ഥാനില്‍ അല്ലെന്നാണ് മോദിയുടെ പക്ഷമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ എന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, മണിപ്പൂരില്‍ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവാണെന്ന് രാഹുല്‍ പറഞ്ഞു.
താന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. എന്നാല്‍ മോദി മണിപ്പൂരിലുള്ളവരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. പിന്നെ ആരുടെ ശബ്ദം കേള്‍ക്കുമെന്ന് മോദിയോട് രാഹുല്‍ ചോദിച്ചു. രാവണൻ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകർണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷാ യേയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















