ഇൻഡോർ: മദ്യപ്രദേശിൽ വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റിൽ നിന്ന് 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. ഇൻഡോറിലെ ഇൻഡസ്ക് ആശുപത്രിയിൽ പന്ത്രോളം ഡോക്ടർമാർ രണ്ടു മണിക്കൂർ നീണ്ടു നിന്ന ശാസ്ത്രക്രിയയ്ക്ക് ഒടുവിലാണ് 41 കാരിയായ ആശ്കയുടെ വയറ്റിൽ നിന്നും മുഴ നീക്കിയത്.
also read.. വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന
ഭക്ഷണം കഴിക്കുമ്പോഴും നടക്കുമ്പോഴും കടുത്ത വയറുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടുന്നത്. മുഴ നിരവധി നാഡികളിൽ ചുറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് ശാസ്ത്രക്രീയ പൂർത്തികരിച്ചത്. ഒരു ചെറിയ പിഴവ് മരണത്തിന് പോലും കാരണമായേനെ. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് മുഴ പുറത്തെടുത്തതെന്നും ശാസ്ത്രക്രിയ വിദഗ്ധ സംഘത്തിലുണ്ടായിരുന്ന ഡോ. അതുൽ വ്യാസ് പറഞ്ഞു.
49 കിലോ ഭാരമുള്ള യുവതിയുടെ വയറ്റിലാണ് 15 കിലോ ഭാരമുള്ള മുഴ വളർന്നത്. ഇത് വയറ്റിൽ നീര് വീക്കത്തിന് കാരണമായി. മുഴ പൊട്ടാറായ അവസ്ഥയിലായിരുന്നു. അത് കൂടുതൽ ഗുരുതരമായേനെ എന്നും ഡോക്ടർ പറഞ്ഞു. നിലവിൽ യുവതി അപകട നില തരണം ചെയ്തെന്നു ഡോക്ടർമാർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















