വാഷിങ്ടണ്‍: ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ വര്‍ണവെറി മൂത്ത് കൊല ചെയ്ത കേസില്‍ കൂട്ടുപ്രതിയായ തൗ താവോ എന്ന പൊലീസ് ഉദ്യോഗസ്ഥന് നാല് വര്‍ഷവും ഒമ്പത് മാസവും തടവ് ശിക്ഷ. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താവോ വിചാരണവേളയില്‍ തയാറായിരുന്നില്ല.
also read.. സെലന്‍സ്കിയെ കൊല്ലാന്‍ പദ്ധതി: റഷ്യന്‍ യുവതി അറസ്ററില്‍
കേസിലെ മുഖ്യപ്രതിയായ ഡെറിക് ഷോവിന് 2021 ജൂണില്‍ 22.5 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതി ക്രൂരതയാണ് ഷോവിന് ചെയ്തതെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി പ്രഖ്യാപനം.
2020 മെയ് 25ന് ആണ് ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ജോര്‍ജ് ഫ്ലോയിഡിനെ പൊലീസ് ഉദ്യോഗസ്ഥന് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നത്. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ഫ്ളോയിഡിന്റെ അവസാന വാക്കുകള്‍ പിന്നീട് ആഗോള തലത്തില്‍ തന്നെ വര്‍ണവെറിക്കെതിരായ മുദ്രാവാക്യമായി മാറിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|