കീവ്: റഷ്യന്‍ യുവതിയെ യുക്രെയ്ന്‍ സുരക്ഷാ ഏജന്‍സിയായ എസ്.ബി.യു അറസ്ററ് ചെയ്തു. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്കിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ചാര വനിതയാണിവരെന്നാണ് ആരോപണം.
also read.. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർഥി
ജൂലൈയില്‍ തെക്കന്‍ മൈകോലൈവിലെ പ്രളയബാധിത പ്രദേശങ്ങള്‍ സെലന്‍സ്കി സന്ദര്‍ശിച്ചിരുന്നു. പ്രദേശത്തെ സൈനിക താവളത്തിന് സമീപത്തെ കടയിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ച് സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും യുവതി പകര്‍ത്തി. സെലന്‍സ്കിയുടെ ഇങ്ങോട്ടുള്ള യാത്രാ പദ്ധതി അറിയാനും ശ്രമിച്ചെന്ന് എസ്.ബി.യു പറയുന്നു.
റഷ്യയെ പിന്തുണയ്ക്കുന്ന പ്രദേശവാസികള്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാന്‍ വിവരങ്ങള്‍ കൈമാറുന്നുവെന്ന് യുക്രെയ്ന്‍ മുന്‍പും കുറ്റപ്പെടുത്തിയിരുന്നു.
ഗൂഢാലോചനാ കുറ്റം തെളിഞ്ഞാല്‍ 12 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിഷയത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം