സംവിധായകന്‍ സിദ്ധിഖിന്‍റെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി നടന്‍ മുകേഷ്. മലയാള സിനിമയില്‍ മുകേഷ് എന്ന നടനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് സിദ്ധിഖ് എന്ന സംവിധായകനിൽ നിന്ന് ലഭിച്ചത്. സിദ്ധിഖ് ലാല്‍ ടീമിന്‍റെ ആദ്യ സംവിധാന സംരഭമായ റാംജീറാവു സ്പീക്കിങ്, ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍ തുടങ്ങിയ സിനിമകളിലെല്ലാം പ്രധാന വേഷം ചെയ്തത് മുകേഷ് ആയിരുന്നു.
Also read : സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്കാരിക കേരളം; രാവിലെ പൊതുദര്‍ശനം; സംസ്‌കാരം ഇന്ന് വൈകീട്ട്
മുകേഷിന്‍റെ വാക്കുകള്‍
സിദ്ദീഖ് വിട പറഞ്ഞു..എന്താണ് പ്രിയ സുഹൃത്തേ നിന്നെക്കുറിച്ച് ഞാൻ എഴുതേണ്ടത്…? എന്നിലെ കലാകാരന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തിയ കഥാപാത്രങ്ങൾ, എന്നെ ഞാൻ ആക്കിയ കഥാപാത്രങ്ങൾ, മുകേഷ് എന്ന നടന് മലയാളികളുടെ ഹൃദയത്തിൽ ചിര പ്രതിഷ്ഠ നേടാൻ, ഒരു നൂറ്റാണ്ടിന്റെ സിനിമകൾ സൃഷ്ടിച്ച രണ്ടുപേരിൽ ഒരാൾ വിട പറഞ്ഞിരിക്കുന്നു….വ്യക്തിപരമായും ഇത് എനിക്ക് നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്… ഒരിക്കലും പ്രതീക്ഷിക്കാത്ത വിയോഗം..ഈ സാഹചര്യത്തിൽ കൂടുതൽ പറയാൻ ഞാൻ അശക്തനാണ്….ആത്മമിത്രമേ ആദരാഞ്ജലികൾ
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















