കറാച്ചി: തോഷാഖാന കേസിൽ മൂന്നുവർഷം തടവിന് വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ മാറ്റണമെന്ന ആവശ്യവുമായി പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫ് (പിടിഐ) കോടതിയിൽ. സുരക്ഷ മുൻനിർത്തി അദ്ദേഹത്തെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
രാഷ്ട്രീയ തടവുകാർക്ക് അനുവദനീയമായ സൗകര്യങ്ങൾ ഇമ്രാന് ലഭ്യമാക്കണമെന്നും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തിന്റെ ഡോക്ടർക്കും സന്ദർശനം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

നിലവില്‍ പഞ്ചാബിലെ അറ്റോക്ക് ജയിലിലാണ് ഇമ്രാനെ പാർപ്പിച്ചിരിക്കുന്നത്. ഇമ്രാന് ശിക്ഷ വിധിച്ച വിചാരണ കോടതി, അദ്ദേഹത്തെ അഡിയാല ജയിലിൽ പ്രവേശിപ്പിക്കാനാണ് നിർദേശിച്ചത്. ഇതിനു വിരുദ്ധമായി അറ്റോക്കിലേക്ക് മാറ്റുകയായിരുന്നു.
അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടശേഷം നൂറ്റിനാൽപ്പതിലധികം കേസുകളാണ് ഷഹബാസ് ഷെരീഫ് സർക്കാർ ഇമ്രാനുമേൽ ചുമത്തിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















