ന്യൂഡൽഹി: ഒരിക്കലും ബി.ജെ.പിയുമായി കൈകോർക്കില്ലെന്ന് പാർട്ടി പ്രവർത്തകർക്ക് എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ ഉറപ്പ്. ഊർജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് പൂനെയിലെ പാർട്ടിയുടെ പ്രാദേശിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പവാർ ആവശ്യപ്പെട്ടു.
എൻ.സി.പി പൂനെ യൂണിറ്റ് അധ്യക്ഷൻ പ്രശാന്ത് ജഗ്താപിന്റെ നേതൃത്വത്തിൽ 229 പ്രാദേശിക നേതാക്കളാണ് ഡൽഹിയിൽ പവാറിനെ കാണാനെത്തിയത്. എൻ.സി.പിയെയും അതിന്റെ ചിഹ്നങ്ങളെയും അജിത് പവാറിന് നൽകാൻ ബി.ജെ.പി കിണഞ്ഞു ശ്രമിക്കുകയാണെന്നും അതിന് അനുവദിക്കില്ലെന്നും പവാർ പറഞ്ഞു.

അജിത് പവാർ എൻ.സി.പി പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്നെങ്കിലും ശരദ് പവാറിനെ തള്ളിപ്പറഞ്ഞിട്ടില്ല. അജിത് പക്ഷത്തെ നേതാക്കളെല്ലാം തങ്ങളുടെ ഓഫീസിലും റാലികളിലുമെല്ലാം ശരദ് പവാറിന്റെ ഫോട്ടോ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ശരദ് പവാർ ശക്തമായ നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. പാർട്ടി പ്രവർത്തകർക്കിടയിൽ ഇതെല്ലാം വലിയ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















