ഫർണിച്ചർ ശൃംഗലയായ പെപ്പർഫ്രൈ സഹസ്ഥാപനും സി. ഇ. ഒ യും വ്യവസായിയുമായ അംബരീഷ് മൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലഡാക്കിൽ ആയിരുന്നു അന്തരിച്ചു. 51 വയസായിരുന്നു.
അംബാരീഷിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയും ആയ ആശിഷ് ഷായാണ് വിവരം പുറത്ത് വീട്ടിരിക്കുന്നത്
എന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും ആയ അംബരീഷ് മൂർത്തി മരിച്ച വിവരം അത്യാധികം വേദനയോടെയാണ് അറിയിക്കുന്നത്. ഇന്നലെ ലേയിൽ ഹൃദഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിനു വേണ്ടിയും കുടുംബത്തിനും ബന്ധുക്കൾക്കും ഇത് നേരിടാനുള്ള ത്രാണി നൽകണമെന്ന് പ്രാർത്ഥിക്കണം.” ഇതായിരുന്നു ആശിഷ് ചെയ്ത ട്വീറ്റ്.
2021 ലാണ് ആശിഷും അംബാരീഷും ചേർന്ന് മുംബൈയിൽ ഫർണിച്ചർ കമ്പനി തുടങ്ങിയത്. ചോക്കലറ്റ് നിർമാതാക്കളായ കാഡ് ബറിയിൽ 1996 ൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗത്തിലൂടെയാണ് കരിയറിനു തുടക്കം കുറിക്കുന്നത്. അവിടെ 5 വർഷം ജോലി ചെയ്തതിനു ശേഷം ഐ. സി. ഐ. സി ഐയിൽ മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് ആയി ചേർന്നു.
.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















