തിരുവനന്തപുരം: തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ് പണികൾ.
ഇന്നലെ മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. പാളങ്ങൾ തമ്മിൽ യോജിക്കുന്ന ജംഗ്ഷനുകളിൽ കൂടുതൽ വേഗമാർജ്ജിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ
♦ മംഗളൂരൂ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ (16348)♦ മധുരൈ – തിരുവനന്തപുരം സെൻട്രൽ (16344)♦ നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി (16350)♦ ഹസ്രത്ത് നിസാമുദീൻ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654) (തിങ്കളാഴ്ച യാത്രതിരിച്ചത്)♦ ഡോ. എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (12695)♦ മംഗളൂരൂ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ (16630)
https://www.youtube.com/watch?v=LEo86PnhFes
ഈ ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















