ആലപ്പൂഴ: കായംകുളത്ത് വിദ്യാര്‍ത്ഥിനിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കായംകുളത്തെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അന്നപൂര്‍ണ്ണ (14) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. അമ്മയുമായി വഴക്കിട്ട് പുറത്തേക്ക് പോയതായിരുന്നു.

മരണപ്പെട്ട അന്നപൂര്‍ണ്ണ കൃഷ്ണപുരം സ്വദേശിനിയാണ്. കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് സമീപമുള്ള പൊതുകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ട നടപടികൾക്കായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Also read : രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതില്‍ ആഹ്ലാദം പങ്കിട്ട് ‘ഇന്ത്യ’ സഖ്യം
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















