ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ അപകീർത്തി പരാമർശം നടത്തിയ വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ. ട്വിറ്റര്‍ വഴി ലഭിച്ച പരാതിയിലാണ് അറസ്റ്റ് എന്ന് കോട്വാലി പോലീസ് അറിയിച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനായ ഷഹാബുദ്ദീന്‍ അന്‍സാരിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ. അജയ്കുമാര്‍ സേത്ത് പറഞ്ഞു.
മുസ്ലിം അന്‍സാരി എന്നയാളാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ഷോട്ട് കണ്ടെടുത്തു. ഐ.പി.സിയുടേയും ഐ.ടി ആക്ടിന്റേയും ക്രിമിനല്‍ ലോ അമന്‍ഡ്‌മെന്റ് ആക്ടിന്റേയും വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെന്നും യു.പി. പോലീസ് അറിയിച്ചു.

നഗര പാലിക പരിഷത്ത് ബദോഹി എന്നാണ് ഗ്രൂപ്പിന്റെ പേര്. ബദോഹി നഗര പാലിക പരിഷത്തിലെ അംഗങ്ങളും സാധാരണക്കാരും അംഗങ്ങളായുള്ള ഗ്രൂപ്പാണിത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ക്കൊണ്ടുവരാനുള്ള ഗ്രൂപ്പാണെന്നാണ് അഡ്മിന്മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് ഒദ്യോഗികഗ്രൂപ്പല്ലെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















