പെരിന്തൽമണ്ണ (മലപ്പുറം) ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനു സമീപം 2 മിനി ലോറികൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ സഹായി മരിച്ചു. ഡ്രൈവർക്ക് പരുക്ക്. തമിഴ്നാട് കൃഷ്ണനഗർ പല്ലടം കരടിവാവി പെരുമാൾ(47) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 2.10നാണ് അപകടം.
.കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന മിനിലോറിയിലെ സഹായിയായിരുന്നു പെരുമാൾ. ഡ്രൈവർ തമിഴ്നാട് ഈറോഡ് സ്വദേശി പാർഥിപൻ (51) പരുക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻപിലെ ലോറി നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇവരുടേത് പിന്നിൽ ചെന്ന് ഇടിച്ചാണ് അപകടമുണ്ടായത്.
പൂർണമായും തകർന്ന കാബിനിൽ ഇരുവരും അരമണിക്കൂറോളം കുടുങ്ങിക്കിടന്നു. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയെത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചപ്പോൾ പെരുമാളിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















