കറാച്ചി: ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാൻ ജോധ്പുർ സ്വദേശിയെ ഓൺലൈനായി വിവാഹം ചെയ്ത് പാക് യുവതി. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ അമീനയാണ് വിവാഹത്തിന് വീസ ലഭിക്കാത്തതിനെത്തുടർന്ന് പ്രതിശ്രുതവരനായ അർബാസ് ഖാനുമായി ഓൺലൈനായി വിവാഹം കഴിക്കാൻ തീരുമാനിച്ചത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമാണ് അദ്ദേഹം ജോധ്പുരിലെ ഓസ്വാൾ സമാജ് ഭവനിൽ വെർച്വൽ വിവാഹച്ചടങ്ങിന് എത്തിയത്.
അതേസമയം,വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും പാക്കിസ്ഥാനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും ചാർട്ടേഡ് അക്കൗണ്ടന്റായ അർബാസ് പറഞ്ഞു. ഇരു കുടുംബങ്ങളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളിൽ ശരിയല്ലാത്തതിനാലാണ് വിവാഹം ഓൺലൈനിൽ നടത്താൻ കാരണം. അമീനയ്ക്ക് ഉടൻ വീസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് മാറാൻ കഴിയുമെന്നുമാണ് പ്രതീക്ഷയെന്നും അർബാസ് വ്യക്തമാക്കി.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















