പത്തനംതിട്ട: പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ വധശ്രമക്കേസിൽ പ്രതി അനുഷയുടെ ഭർത്താവിന്റെയും , മുൻ ഭർത്താവിന്റെയും മൊഴി എടുക്കും. വൈകാതെ ഇരുവർക്കും നോട്ടിസ് നൽകും .
ഭർത്താവ് വിദേശത്തായതിനാൽ ഓൺലൈൻ വഴിയാണ് മൊഴിയെടുക്കൽ. അനുഷയുടെ രീതികളെക്കുറിച്ചും അരുണുമായുള്ള ബന്ധത്തെക്കുറിച്ചും വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ആരോഗ്യം വീണ്ടെടുത്ത ശേഷം വീണ്ടും പരാതിക്കാരി സ്നേഹയുടെയും മൊഴിയെടുക്കും.
https://www.youtube.com/watch?v=LEo86PnhFes
അനുഷയേയും പരാതിക്കാരിയുടെ ഭർത്താവ് അരുണിനേയും ചാറ്റുകൾ തിരിച്ചെടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്യും. എയർ എംബോളിസം കേസ് ആദ്യമായതിനാൽ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധരുടെ അടക്കം നിർദേശം സ്വീകരിച്ചാകും തുടർ നീക്കങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















