പത്താം ക്ലാസുകാരി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. ബാലരാമപുരം സ്വദേശി സാന്‍വി അഭിലാഷ് ആണ് മരിച്ചത്. 15 വയസായിരുന്നു. തിരുവനന്തപുരം പട്ടത്താണ് സംഭവം നടന്നത്. വൈകിട്ട് 5.30ഓടെ പട്ടം ബിഷപ് ഹൗസിന് മുന്നിലുള്ള കെട്ടിടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴേക്ക് വീണത്. പട്ടം ആര്യ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാന്‍വി അഭിലാഷ്.

വൈകീട്ട് കെട്ടിടത്തിലേക്ക് എത്തിയ പെണ്‍കുട്ടി മൂന്ന് നില കെട്ടിടത്തിന്റെ ടെറസിന്റെ പിന്‍വശത്തേക്ക് പോകുന്നതായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിയിക്കുന്നുണ്ട്. കെട്ടിടത്തില്‍ നിന്ന് കുട്ടി നേരെ ബിഷപ്പ് ഹൗസിന്റെ മുന്നിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഇതേ കെട്ടിടത്തിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീ നോക്കിയപ്പോഴാണ് കുട്ടി വീണ് കിടക്കുന്നതായി കണ്ടത്.
Also read : ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ
ഉടൻ തന്നെ ബിഷപ്പ് ഹൗസിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















