കീവ്: റഷ്യൻ എണ്ണ ടാങ്കറിനു നേർക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണം. റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് സമീപമായിരുന്നു ആക്രമണമുണ്ടായത്. നോവോറോസിസ്കിലെ കരിങ്കടൽ തുറമുഖത്തിന് പുറത്ത് വെള്ളിയാഴ്ച ഒരു റഷ്യൻ ലാൻഡിംഗ് കപ്പൽ തകർത്തതിന് ശേഷം 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടാമത്തെ നാവിക ആക്രമണമാണിത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ഇതിനെ തുടർന്ന് ക്രിമിയ പാലം അടച്ചു. ഫെറി സർവീസും മണിക്കൂറുകളോളം തടസപ്പെട്ടു. റഷ്യൻ സൈന്യത്തിന് ഇന്ധനവുമായിപോകുകയായിരുന്ന എസ്ഐജി കപ്പലിനു നേർക്കായിരുന്നു ആക്രമണം ഉണ്ടായത്.

യുക്രെയ്ൻ സമുദ്രാതിർത്തിയിലൂടെ പോകുന്പോഴായിരുന്നു ആക്രമണമെന്ന് കീവ് പറയുന്നു. 450 കിലോ സ്ഫോടക വസ്തുക്കൾ വഹിച്ച ഡ്രോൺ ആണ് ആക്രമണം നടത്തിയതെന്നാണ് കീവിന്റെ അവകാശവാദം.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















