ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരിൽ നിയമസഭാ സമ്മേളനം ഈ മാസം 21ന് ആരംഭിക്കും. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. മെയിൽ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്.
നേരത്തെ കലാപത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മണിപ്പൂർ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അഞ്ച് കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ മാസം ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.

മണിപ്പൂരിലെ സംഭവങ്ങൾക്ക് ഉത്തരവാദി ജനാധിപത്യമാണ്. ബിരേൻ സിങ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരണമെന്നാണ് ഞങ്ങൾ കരുതുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുസ്മിത ദേവ് പറഞ്ഞിരുന്നു. മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. അതേസമയം, തങ്ങളുടെ പ്രദേശങ്ങൾക്കായി പ്രത്യേക ഭരണം വേണമെന്നാണ് കുക്കി വിഭാഗത്തിൽ നിന്നുള്ള ചില എം.എൽ.എമാരുടെ ആവശ്യം.
സംഘർഷങ്ങൾക്ക് എതിരെ സംയുക്ത സമിതി പ്രഖ്യാപിച്ച പണിമുടക്ക് ഇംഫാൽ താഴ്‌വരയിൽ ജനജീവിതത്തെ സാരമായി ബാധിച്ചു. മലമ്പ്രദേശങ്ങളിൽ പണിമുടക്ക് വിജയകരമല്ല. സംഘർഷം ആരംഭിച്ചു മൂന്നു മാസം പിന്നിട്ട ശേഷമാണ് നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















