തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജൻ. സുകുമാരൻ നായരുടെ നെറ്റിയിലെ പൊട്ട് വിശ്വാസവും മൂക്കിലെ കണ്ണട ശാസ്ത്രത്തിന്റെ ഭാഗവും ആണെന്നാണ് ജയരാജൻ പരിഹസിച്ചത്.
മിത്ത് വിവാദത്തിൽ സിപിഐഎം പറഞ്ഞതൊന്നും തിരുത്തിയിട്ടില്ല. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ലെന്നും ജയരാജൻ പ്രതികരിച്ചു.
അള്ളാഹു മിത്തല്ലെന്നും ഗണപതി മിത്താണെന്നും താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. എ എൻ ഷംസീറും അങ്ങനെ പറഞ്ഞിട്ടില്ല, അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണ്. പിന്നെ എന്തിന് മിത്താണെന്ന് പറയണമെന്നും എം വി ഗോവിന്ദൻ ചോദിച്ചിരുന്നു.

‘മിത്ത്’ വിവാദത്തില്‍ സിപിഎം തിരുത്തിയില്ലെന്ന് പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സ്പീക്കര്‍ പറഞ്ഞത് വളരെ വ്യക്തമാണ്. മതവിശ്വാസത്തിനെതിരായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ് റിയാസാണെന്ന് തെളിഞ്ഞു. ബോധപൂര്‍വമായ വര്‍ഗീയ നീക്കമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















