ചെന്നൈ: കേന്ദ്രത്തിന്‍റെ ഹിന്ദി വാദത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം നടത്തരുത്. അങ്ങനെയൊരു നീക്കം കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായാൽ അത് വിവേക ശൂന്യമായ നീക്കമാകുമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
എല്ലാവർക്കും ഹിന്ദി അംഗീകരിക്കേണ്ടി വരുമെന്ന് പ്രസ്താവന നടത്തിയ അമിത് ഷായ്ക്ക് 1965 ലെ പ്രക്ഷോഭം ഓർമ്മപ്പെടുത്തിയുള്ള മുന്നറിയിപ്പും സ്റ്റാലിൻ നൽകി. തമിഴ് ഭാഷയെ അടിമയാക്കാൻ അനുവദിക്കില്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമുണ്ടായാൽ തമിഴ്നാട് അത് ചെറുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷകൾക്കായുള്ള കമ്മിറ്റിയെ അഭിസംബോധന ചെയ്യത് സംസാരിക്കുമ്പാളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹിന്ദി ഭാഷ എതിർപ്പില്ലാതെ എല്ലാവരും സ്വീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. ഹിന്ദി ഒരു പ്രദേശിക ഭാഷയുമായും പോരിനില്ലെന്നും എല്ലാ ഭാഷകളും ശക്തിപ്പെടുമ്പാൾ രാജ്യവും ശക്തിപ്പെടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഹിന്ദി ഭാഷ എതിർപ്പില്ലാതെ സ്വീകരിക്കപ്പെടണം എന്ന പരാമർശമാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്. കർണാടകയും പശ്ചിമ ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളും കേന്ദ്രത്തിന്‍റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് സ്റ്റാലിൻ ചൂണ്ടികാട്ടി. വളർന്നു വരുന്ന ഇത്തരം പ്രതിരോധങ്ങളെ അമിത് ഷാ കാണണമെന്നും 1965 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ കനൽ ആളിക്കത്തികരുതെന്നും ഷായോട് സ്റ്റാലിൻ ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















