തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘ് (ബിജെഎംഎസ്) മായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണ്.
ബിജെപിക്കോ അനുബന്ധ സംഘടനകൾക്കോ ഇവരുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. നരേന്ദ്രമോദിയുടെ ചിത്രവും പാർട്ടി ചിഹ്നവും ബിജെഎംഎസ് പരിപാടികൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
https://www.youtube.com/watch?v=LEo86PnhFes
ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ബിജെപി അംഗത്വം ഉള്ളവരാരെങ്കിലും ബിജെഎംഎസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചാൽ അവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















