തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പതിനഞ്ചുകാരിയായ വിദ്യാര്‍ഥി മരിച്ചു. പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയാണ് മെഡിക്കല്‍ കോളേജില്‍വെച്ച് മരിച്ചത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍നിന്നാണ് പെണ്‍കുട്ടി ചാടിയത്. ബിഷപ്പ് ഹാസിന്റെ കോമ്പൗണ്ടിലേക്കാണ് പെണ്‍കുട്ടി വീണത്.

തലയ്ക്ക് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്കൂള്‍ ബാഗും ഷൂസും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















