ന്യൂഡൽഹി: അടിപിടിക്കേസിൽ മുൻ കേന്ദ്രമന്ത്രി കൂടിയായ ബിജെപി എംപി രാം ശങ്കർ കതേരിയക്ക് രണ്ട് വർഷം തടവ്. ഇതോടെ ഇദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടമായേക്കും. 2011 ലെ കേസിലാണ് കതേരിയയെ ആഗ്ര കോടതി ശിക്ഷിച്ചത്.
2011 നവംബർ 16 ന് ഒരു മാളിലെ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് നടപടി. ഉത്തർപ്രദേശിലെ ഇറ്റാവയിൽനിന്നുള്ള ലോക്സഭാ അംഗമാണ് കതേരിയ. ശിക്ഷയെ തുടർന്ന് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെടും.
തന്റെ ജയിൽ ശിക്ഷയെക്കുറിച്ച് പ്രതികരിച്ച കതേരിയ, നിയമപരമായ വഴികൾ പരിശോധിക്കുമെന്നും അതിനെതിരെ അപ്പീൽ നൽകുമെന്നും പറഞ്ഞു. “ഞാൻ സാധാരണ പോലെ കോടതിയിൽ ഹാജരായി. കോടതി ഇന്ന് എനിക്കെതിരെ ഒരു തീരുമാനമെടുത്തു. ഞാൻ കോടതിയെ ബഹുമാനിക്കുന്നു, എനിക്ക് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്, ഞാൻ അത് പ്രയോഗിക്കും,” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ജനപ്രാതിനിധ്യ നിയമം- 1951 പ്രകാരം, രണ്ടോ അതിലധികമോ വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടാൽ ജനപ്രതിനിധിക്ക് ഉടനടി അയോഗ്യത നേരിടേണ്ടിവരും. രാഹുൽ ഗാന്ധിയും അയോഗ്യനാക്കപ്പെട്ടത് ഈ നിയമത്തെ തുടർന്നായിരുന്നു.
രാം ശങ്കർ കതേരിയ മുമ്പ് കേന്ദ്ര സഹമന്ത്രിയും എസ്‌സി-എസ്ടി കമ്മീഷൻ ചെയർമാനുമായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















