ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കുന്നതിന് കാട്ടിയ വേഗത സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ കാട്ടുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. അപകീര്‍ത്തി പരാമര്‍ശക്കേസിലെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
രാഹുല്‍ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്യുന്നെന്ന് സുപ്രീം കോടതി പറഞ്ഞു. അത് എന്താണ് അര്‍ഥമാക്കുന്നത്? അദ്ദേഹത്തിന് പാര്‍ലമെന്റ് നടപടികളില്‍ ഭാഗഭാക്കാകാനുള്ള അവസരം വീണ്ടും ലഭിക്കുമെന്നാണ് അതിന്റെ അര്‍ഥം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ അതേ വേഗതയില്‍ അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കണം, അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കുന്ന നടപടി വൈകിപ്പിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപണം. ലോക്സഭാ സ്പീക്കർ നടപടികളിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോൾ സെക്രട്ടറി ജനറലിനെ കാണാൻ ആവശ്യപ്പെട്ടുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
സ്പീക്കറുടെ നിർദ്ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോൾ ഓഫീസ് അവധിയാണെന്ന മറുപടിയാണ് കിട്ടിയത്. കത്ത് സ്പീക്കർക്ക് നൽകാനും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. കത്തയച്ചെങ്കിലും സീൽ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ഉണ്ടായതെന്നും കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.
രാഹുൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിട്രേട്ട് കോടതിയുടെ വിധി വന്നതിനു പിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്സഭ സ്പീക്കറുടെ ഉത്തരവും പുറത്തുവന്നിരുന്നു. രാഹുലിന്റെ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്ത നിലയ്ക്ക്, അദ്ദേഹത്തെ എംപിയായി തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കാണിച്ച തിടുക്കം തിരിച്ചെടുക്കാനില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















